Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

താരമായി മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവിലെ പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തു

അമ്പതോളം എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് മണ്ഡലത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രംഗത്തെത്തിയത്

വട്ടിയൂര്‍ക്കാവ്: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്ത് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത്. മണ്ഡലത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ വി.കെ.പ്രശാന്തും എത്തി. അമ്പതോളം എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് മണ്ഡലത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രംഗത്തെത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസമാണ് പോസ്റ്ററുകളും ബോർഡുകളും നീക്കം ചെയ്‌തത്.

ഒ‌ക്‌ടോബർ 21 നാണ് സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ 62.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. തപാൽ വോട്ടുകൾ കൂടാതെയാണിത്.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

Read Also: ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴത്തുക കുറച്ചു

വട്ടിയൂർക്കാവ് കൂടാതെ അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാളെയാണു വോട്ടെണ്ണൽ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുക. തപാൽ​ വോട്ടുകളാണ് ആദ്യം എണ്ണുക. 12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vattiyurkkavu by election 2019 mayor vk prasanth removes flex and posters

Next Story
ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴത്തുക കുറച്ചുMotor vehicle amendment, traffic, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express