പുറത്താക്കലിനെതിരായ അപ്പീൽ വത്തിക്കാൻ തള്ളി, കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്ന് സിസ്റ്റർ ലൂസി

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തിയ സമരത്തിനോട് ലൂസി കളപ്പുര ഐക്യദാർഢ്യം പ്രകടപിച്ച് പരസ്യമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതോടെ സഭയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു

lucy kalapura
സിസ്റ്റർ ലൂസി കളപ്പുര

കന്യാസ്ത്രീ മഠങ്ങളിലെ പീഡനങ്ങളെ കുറിച്ച് പറഞ്ഞ സിസ്റ്റർ ലൂസി കളപ്പുരയെ കന്യാസ്ത്രീ മഠത്തിൽ നിന്നും പുറത്താക്കുന്നതിനെതിരായ അപ്പീൽ വത്തിക്കാൻ വൈദിക കോടതി തള്ളിയെന്ന് മഠം. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉയർന്ന ബലാൽസംഗകേസിൽ കന്യസ്ത്രീകൾക്കൊപ്പം നിൽക്കുകയും ആത്മകഥയിലൂടെ കന്യാസ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തുകയും ചെയ്തിരുന്നു സിസ്റ്റർ ലൂസി കളപ്പുര. ഇതേ തുടർന്ന് മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കാൻ തീരുമാനം എടുത്തു. ഇതിനെതിരെ സിസ്റ്റർ ലൂസി നൽകിയ അപ്പീൽ കത്തോലികസഭയുടെ വത്തിക്കാനിലെ പരമോന്നത കോടതി (സുപ്രീം ട്രിബ്യൂണൽ ഓഫ് ദ് അപോസ്തലിക സിങ്നേച്ചുറ) തള്ളി.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തിയ സമരത്തിനോട് ലൂസി കളപ്പുര ഐക്യദാർഢ്യം പ്രകടപിച്ച് പരസ്യമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതോടെ സഭയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രേഷൻ( എഫ് സി സി)യിൽ നിന്നും 2019 മേയ് മാസത്തിലാണ് സിസ്റ്റർ ലൂസി (56) പുറത്താക്കിയത്. “അനുസരണ വ്രതം, ദാരിദ്ര്യവ്രതം” എന്നിവ ലംഘിച്ചുവെന്ന് കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ സഭ തീരുമാനിച്ചത്. അതിനെതിരെയുള്ള അപ്പീൽ 2019 സെപ്തംബറിൽ പൗരസ്ത്യ ക്രൈസ്തവ സഭ തള്ളിയിരുന്നു. അതിന് ശേഷമാണ് അവസാന അഭയസ്ഥാനമായ വത്തിക്കാനിലെ സുപ്രിം ട്രിബ്യൂണൽ ഓഫ് അപോസ്തലിക് സിങ്നേച്ചുറയിൽ അപ്പീൽ നൽകിയത്. ഇതാണ് കത്തോലിക്കാ സഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പരമോന്നത നീതിപീഠം.

വയനാട്ടിലുള്ള എയിഡഡ് സ്കൂളിലെ അധ്യാപികയായണ് സിസ്റ്റർ ലൂസി കളപ്പുര വിരമിച്ചത്. വയനാട്, കാരക്കമല ഗ്രാമത്തിലെ മഠത്തിൽനിന്നും താൻ ഇറങ്ങിപോകില്ലെന്ന് ലൂസി കളപ്പുര ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിന്നും നീതി ലഭിക്കുന്നതിനാണ് ഞാൻ ശ്രമിക്കുന്നത്. ഇവിടെ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. മഠത്തിൽ നിന്നും പുറത്താക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. പരാതി കോടതിയുടെ പരിഗണനയിലാണ്. ഒരുകാരണവശാലും മഠം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന്,” സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്റർ ലൂസിയും അവിടെയുള്ള അവരുടെ മേൽനോട്ടം വഹിക്കുന്നവരുമായപ്രശ്നം ആരംഭിക്കുന്നത് 2015 ലാണ്. 2018 സെപ്റ്റംബറിൽ വിഷയം കൂടുതൽ സങ്കീർണ്ണമായി. ജലന്ധർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട് ഉയർന്ന കേസാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയത്. ബലാൽസംഗ കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് ഉൾപ്പടെ കേരളമെമ്പാടും പ്രതിഷേധം ഉയർന്നു. ഈ സമയത്ത് അക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലും സമൂഹ മാധ്യമങ്ങളിലും സിസ്റ്റർ ലൂസി വിമർശനങ്ങൾ ഉന്നയിച്ചു. ഇത് സഭയയെും പൗരോഹിത്യത്തെയും തരംതാഴ്ത്തിക്കാണിക്കുന്ന താണെന്ന് സഭാധികാരികൾക്ക് തോന്നി.

Read More : സഭയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ‘പാപി’; സിസ്റ്റർ ലൂസിയുടെ ജീവിതം

സിസ്റ്റർ ലൂസിയും മഠത്തിലെ അധികാരികളും തമ്മിൽ പലതവണ ഇടഞ്ഞു. അധ്യാപികയായ ലൂസിക്ക് സർക്കാർ നൽകുന്ന ശമ്പളത്തിലെവിഹിതം സഭയ്ക്ക് നൽകുന്നില്ലെന്ന് ചർച്ച് ആരോപിച്ചു. സിസ്റ്റർ കാർ വാങ്ങുകയും അത് അവരുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അത് സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കണ്ടെത്തി.

സിസ്റ്റർ ലൂസി, താൻ എഴുതിയ കവിതകൾ പുസ്തകമാക്കിയിറക്കിയെന്നതാണ് കുറ്റപത്രത്തിലെ മറ്റൊരു ആരോപണം. ഈ കവിതകൾ പുസ്തകമാക്കാൻ സുപ്പീരിയർ അനുമതി നൽകിയിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ശമ്പളക്കാരി എന്ന നിലയിൽ വായ്പയെടുത്ത് മാരുതി ഓൾട്ടോ കാർ വാങ്ങി. സഭാനിയമപ്രകാരം ഇതെല്ലാം അനുസരണവ്രതത്തിലെ ലംഘനമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

“നിങ്ങലെ പുറത്താക്കുന്നതുവരെ മാത്രമാണ് നിയമപരമായി മഠത്തിലേക്ക് പ്രവേശനമുള്ളൂവെന്നും അതുവരെ മാത്രമേ അനുവദിച്ച മുറി ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നും” എഫ് സി സി സുപ്പീരിയർ ജനറൽ മഠത്തിൽ നിന്നും ഒഴിയാൻ ലൂസിക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിയമപരമായി പുറത്താക്കയി സാഹചര്യത്തിൽ നിങ്ങള്‍ക്ക് എഫ് സി സിയുടെ കാരക്കാമലയിലെ മഠത്തിലെ താമസം നിയമവിരുദ്ധമാണ്. അതുകൊണ്ട് മഠത്തിൽ നിന്നും ഒഴിയണമെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ കത്ത് ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തിരുവസ്ത്രം ( റിലീജിയസ് ഹാബിറ്റസ്), കൈവശവമുള്ള എഫ് സി സി യുടെ വസുതവഹകൾ എന്നിവയൊക്കെ പ്രാദേശിക മഠത്തിലെ സുപ്പീരിയറിനെ തിരികെ ഏൽപ്പിച്ച് മഠം വിടണം. അനുവദിക്കപ്പെട്ടിട്ടുള്ള സമയത്തിൽ കൂടതുൽ മഠത്തിൽ തുടരുന്നത് എഫ് സി സിയുടെ നിയമത്തെ അടിസ്ഥാനമാക്കി നിയമപരമായി പറഞ്ഞാൽ ക്രിമിനലായുള്ള അതിക്രമിച്ചു കടക്കലായി കണക്കാക്കും. എന്നും കത്തിൽ പറയുന്നു.

രാജ്യത്തെ നിയമവാഴ്ചയും നിയമവ്യവസ്ഥയും ഞങ്ങൾ എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കുന്നതിനാൽ സിവിൽ കോടതിയുടെ നിയമപരമായ ഉത്തരവുകൾ എഫ്‌സിസി പാലിക്കുമെന്ന് സിവിൽ കോടതിയിൽ നിലനിൽക്കുന്ന കേസിനെ കുറിച്ച് സുപ്പീരിയർ ജനറൽ പറഞ്ഞു. എഫ്‌സി‌സി നമ്മുടെ രാജ്യത്തിന്റെ നിയമത്തിന് മുന്നിലാണെന്നും അതിനാൽ തന്നെ, ഒരു സ്വകാര്യ സംഘടനയെന്ന നിലയിൽ അതിന് അതിന്റേതായ നിയമാവലികളുണ്ട് . ഇത് പ്രകാരം ഞങ്ങളുടെ നിയമവലികൾ ലംഘിച്ചവരെ അതിനുള്ളിൽ അനുവദിക്കാൻ സാധിക്കില്ല. നിങ്ങളെ പുറത്താക്കുന്നതുവരെ മഠത്തിനുള്ളിൽ താമസിക്കാനുള്ള അവകാശം നിങ്ങൾക്കുള്ളൂ. എന്തൊക്കെയായാലും നിങ്ങളുടെ അപ്പീൽ കത്തോലിക്ക സഭയുടെ സുപ്രീം കോടതി ആധികാരികമായി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾക്ക് ആ മഠത്തിലോ എഫ് സി യുടെ മറ്റേതെങ്കിലും മഠങ്ങളിലോ താമസിക്കാൻ യാതൊരുവിധ അവകാശങ്ങളുമില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vatican rejects sister lucy kalapura appeal against dismissal

Next Story
ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരും; പ്രാദേശികാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾlockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com