പുല്‍വാമ ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

EP Jayarajan, Pulwala Terror Attack, Jammu and Kashmir, Vasantha Kumar, Malayali Jawan, Wayanad, Dead Body, Indian Army, CRPF, Pakistan, India-Pakistan, IE Malayalam

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

വസന്തകുമാറിന്റെ ഭൗതിക ശരീരം നാളെ രാവിലെ 8.55 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം തുടര്‍ന്ന് വയനാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം ലക്കിടി ഗവ എല്‍.പി.സ്‌കൂളില്‍ പൊതുദര്‍ശ്ശനത്തിന് വെക്കും. വസന്തകുമാര്‍ പഠിച്ച സ്‌കൂളാണിത്. ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാന്‍മാര്‍ ജീവന്‍ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപലപിച്ചു. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈനികര്‍ക്കും ഒപ്പമാണ് പ്രതിപക്ഷം എന്നു പറഞ്ഞ രാഹുല്‍ ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vasanthakumars body to brought to kerala tomorrow

Next Story
നാട്ടാന പരിശീലനത്തിന്റെ പാഠങ്ങള്‍ പഠിക്കാൻ ചിന്നത്തമ്പി ഇനി വരഗളിയാറിലെ സ്‌കൂളില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com