ആനിയുടെ ആഗ്രഹം പിന്തുണച്ച് സർക്കാർ; വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് സ്ഥലംമാറ്റം

തന്റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു

Anie, ആനി Annie, Annie PS, Varkala SI, വര്‍ക്കല എസ്‌ഐ, Varkkala Sub Inspector, ആനി ശിവ, വനിതാ എസ്‌ഐ, ie malayalam

തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇൻസ്പെക്ടറായി വാർത്തകളിൽ ഇടം പിടിച്ച എസ് പി ആനിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. വർക്കല പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ആനിയെ അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

ജൂൺ 25നാണ് പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.

ഇരുപതാമത്തെ വയസ്സിൽ കുഞ്ഞുമായി വീട് വീട്ടിറങ്ങേണ്ടി വന്ന ആനി സബ് ഇൻസ്പെക്ടർ സ്ഥാനത്തെത്തിയതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച വന്നിരുന്നു. താൻ നടന്നു കേറിയ പ്രതിസന്ധികൾ ആനി തന്നെയാണ് ആദ്യം സമൂഹ മാധ്യമങ്ങൾ കുറിച്ചത്, അതിനു ശേഷം നിരവധി പേരാണ് ആനിയെ അഭിനന്ദിച്ചു രംഗത്തെത്തിയത്. നടൻ ഉണ്ണി മുകുന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ആനിയെ അഭിനന്ദിച്ചിരുന്നു.

Read More: പത്തു കൊല്ലം മുമ്പ് തെരുവിൽ നാരങ്ങാ വെള്ളം വിറ്റു ജീവിച്ചു, ഇപ്പോൾ എസ്.ഐ; ആനി ശിവയുടെ ജീവിതം

പതിനെട്ടാം വയസ്സിൽ കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സുഹൃത്തുമൊത്തുള്ള ആനിയുടെ വിവാഹം. വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് ജീവിതം ആരംഭിച്ച ആനിക്ക് അതോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം നഷ്ടമായി.

ഒരു കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞ് ഭർത്താവുമായി വേർപിരിഞ്ഞു. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ അവർ സ്വീകരിക്കാതായതോടെ അവിടെ നിന്നും ബന്ധുവിന്റെ വീട്ടിലെത്തി അവിടെ നിന്നും ജീവിതം തുടങ്ങി. കറിപ്പൗഡറുകളും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്തു. ഉത്സവവേദികളിൽ പലരുടെയും ഒപ്പംകൂടി ചെറിയ കച്ചവടങ്ങൾ നടത്തി. വർക്കല ശിവഗിരിയിൽ നാരങ്ങാവെള്ളവും ഐസ് ക്രീം വിൽക്കുന്ന സ്റ്റാൾ തുടങ്ങി. ഇതിനിടയിൽ കോളേജിൽ പോയി ബിരുദവും നേടി.

പിന്നീട് 2014ൽ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകൾക്കുള്ള എസ്.ഐ. ടെസ്റ്റിനായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നത്. അതിനിടയിൽ വനിതാ കോൺസ്റ്റബിൾ പരീക്ഷയെഴുതി പാസ്സായി 2016ൽ വനിതാ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം 2019ൽ എസ്.ഐ ജയിച്ചാണ് പരിശീലനവും പൂർത്തിയാക്കി വർക്കലയിൽ സബ് ഇൻസ്പെക്ടറായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Varkkala sub inspector anie siva viral life story transfer from varkala to ernakulam central police station

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express