scorecardresearch

വർക്കല ഭൂമിയിടപാട്; ദിവ്യ എസ് അയ്യർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്ത്

ശബരീനാഥൻ എംഎൽഎ യുടെ അറിവോടെ ജി കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ കുടുംബത്തിനാണ് ഭൂമി നൽകിയതെന്ന് സിപിഎം

ശബരീനാഥൻ എംഎൽഎ യുടെ അറിവോടെ ജി കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ കുടുംബത്തിനാണ് ഭൂമി നൽകിയതെന്ന് സിപിഎം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വർക്കല ഭൂമിയിടപാട്; ദിവ്യ എസ് അയ്യർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കോടിയോളം വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്ന ആരോപണത്തിൽ സബ് കളക്ടർ ദിവ്യ എസ് അയ്യർ പ്രതിരോധത്തിൽ. റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.

Advertisment

ദിവ്യ എസ് അയ്യരെ സസ്പെന്റ് ചെയ്യണമെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. "ജി കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ കുടുംബത്തിനാണ് ഭൂമി പതിച്ചു നൽകിയത്. ഇതിൽ കെഎസ് ശബരീനാഥന്റെ കുടുംബത്തിന് താത്പര്യമുണ്ടെന്ന് സംശയിക്കുന്നു. സബ് കളക്ടറെ അടിയന്തിരമായി സസ്പെന്റ് ചെയ്യണം," ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിവ്യ എസ് അയ്യരുടെ നിലപാട്. കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി സബ് കളക്ടറുടെ ഭർത്താവും എംഎൽഎയുമായ കെഎസ് ശബരീനാഥനും രംഗത്തെത്തി.

"ദിവസവും ആയിരക്കണക്കിന് കേസുകളാണ് ഇവിടെ വരുന്നത്. അതിലൊന്ന് മാത്രമാണ് ഇത്. ഹൈക്കോടതി വിധിയും കേരള ഭൂവിനിയോഗ നിയമവും അനുസരിച്ചാണ് ഭൂമി പതിച്ച് നൽകാനുളള തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ പരാതിയുളളവർക്ക് നിയമപ്രകാരം അതുമായി മുന്നോട്ട് പോകാം. എന്നാൽ വിഷയം വ്യക്തിപരമാക്കാനുളള ശ്രമം എന്തിനാണെന്ന് മനസിലാകുന്നില്ല," ദിവ്യ എസ് അയ്യർ പ്രതികരിച്ചു.

Advertisment

അതേസമയം ഔദ്യോഗിക കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറില്ലെന്നാണ് എംഎൽഎ കെഎസ് ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. "ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല MLA ശ്രീ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്.ഈ വിഷയം അറിയില്ല,നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.

സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല," എംഎൽഎ കുറിച്ചു.

വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന ഭൂമി ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. ഇദ്ദേഹം ഭൂമി അനധികൃതമായി കൈവശം വച്ചതാണെന്നാണ് റവന്യു വകുപ്പ് വിശദീകരിച്ചത്.

തർക്കത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി സബ് കളക്ടറോട് നിർദ്ദേശിച്ചു. ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കാനാണ് സബ് കളക്‌ടറായ ദിവ്യ എസ് അയ്യർ തീരുമാനിച്ചത്. ഇതാണ് വിവാദമായത്. സംഭവം വിവാദമായ സാഹചര്യത്തിൽ ഭൂമി കൈമാറ്റ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.

Ks Sabarinath Mla Divya S Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: