വര്‍ക്കലയില്‍ പൊലീസ് സ്‌കൂളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി

പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിന്‍സിപ്പൽ പൊലീസിനെ വിളിക്കുകയായിരുന്നു

കൊല്ലം: വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കയറി പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ സുധീഷിന് പരുക്കേറ്റു. സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ വിദ്യാര്‍ഥികളില്‍ ചിലര്‍ പട്ടക്കം പൊട്ടിച്ചതിനെത്തുടര്‍ന്നാണ് സംഭവം.

പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിന്‍സിപ്പൽ പൊലീസിനെ വിളിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ലാത്തി വീശിയതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌കൂളിലെത്തിയത്. മർദനത്തിൽ പരുക്കേറ്റ സുധീഷിനെ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണു ആരോപണം. കബഡി ടീമംഗമായ സുധീഷ് അടുത്ത ദിവസം തന്നെ ജില്ലാ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവം.

സംഭവത്തിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൊലീസിനെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പൊലീസിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Varkala police attacked students during youth festival310787

Next Story
എടവണ്ണയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; സംഭവം ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെdeath, മരണം , ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com