കൊല്ലം: വർക്കലയിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. എംജിഎം സ്‌കൂൾ വിദ്യാർഥി അർജുനാണ് ആത്മഹത്യ ചെയ്‌തത്. സ്‌കൂൾ മാനേജ്‌മെന്റ് പീഡിപ്പിച്ചതിന്റെ പേരിലാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തതെന്ന് അർജുന്റെ ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ മാനേജ്‌മെന്റ് അർജുനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂൾ വൈസ് പ്രിൻസിപ്പലാണ് വിദ്യാഥിയെ ആക്ഷേപിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ആരോപണം സ്‌കൂൾ മാനേജ്‌മെന്റ് നിഷേധിച്ചു. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധവും വർദ്ധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ