Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

വർഗീസ് വധക്കേസ്: നഷ്ടപരിഹാര ഹർജിയിൽ അനുകൂല നിലപാടുമായി സർക്കാർ

നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടാണ് മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: വർഗീസ് വധക്കേസിലെ നഷ്ടപരിഹാര ഹർജിയിൽ സർക്കാരിന് നിലപാട് മാറ്റം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹർജിയിൽ സർക്കാർ അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിച്ചു. അവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. വർഗീസിനെ പൊലീസ് വെടിവെച്ചു കൊന്നത് ഭരണകൂട ഭീകരതയാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സഹോദരൻ തോമസും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് പരിഗണിച്ചത്.

ഹർജിക്കാരോട് സർക്കാരിനു മുന്നിൽ രണ്ടാഴ്ചക്കകം ഉചിതമായ അപേക്ഷ സമർപ്പിക്കാനും മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കാനും നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി. നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടാണ് മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. വർഗീസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചെന്നാണ് വിവരമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് അടിസ്ഥാനമില്ലെന്നുമായിരുന്നു മുൻ സർക്കാരിന്റെ നിലപാട്.

Read More: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

വർഗീസ് കൊള്ളയും കൊലയും ഉൾപ്പടെയുളള കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്നു. വർഗീസിന്റെ മരണ സമയത്ത് ഭരണകൂട ഭീകരതയെന്ന ആരോപണം ഉണ്ടായിരുന്നില്ല. കേസിലെ പ്രതിയെ ശിക്ഷിച്ചതിന്റെ പേരിൽ ഭരണകൂട ഭീകരത ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല എന്നിങ്ങനെയായിരുന്നു സർക്കാർ നിലപാട്. 2016 ജൂലൈ 22 നായിരുന്നു സർക്കാർ സത്യവാങ്മൂലം കോടതിയിൽ നൽകിയത്.

മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം വർഗീസിനെ കസ്റ്റഡിയിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയതാണ് നഷ്ടപരിഹാര ഹർജിക്ക് ആധാരമായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Varghese assassination relatives seeking compensation

Next Story
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുPay Commission pay commission report minimum salary, ശമ്പള കമ്മിഷൻ റിപ്പോർട്ട്, government employees, സർക്കാർ ജീവനക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com