scorecardresearch

വരാപ്പുഴ കസ്റ്റഡി മരണം; എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു

ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്

ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വരാപ്പുഴ കസ്റ്റഡി കൊലപാതകം: സസ്പെൻഷനിലായിരുന്ന എ.വി.ജോർജിനെ തിരിച്ചെടുത്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ മുന്‍ റൂറല്‍ എസ്‌പി എ.വി.ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് ജോര്‍ജിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജോര്‍ജിനെ സസ്‌പെൻഡ് ചെയ്തത്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തത്.

Advertisment

ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്മേലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. വരാപ്പുഴ കസ്റ്റഡി മരണം നടക്കുമ്പോള്‍ ജോര്‍ജ് ആലുവ റൂറല്‍ എസ്‌പിയായിരുന്നു. ജോര്‍ജ് രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം വരാപ്പുഴ കസ്റ്റഡിമരണം അന്വേഷിക്കുന്ന പൊലീസ് സംഘം ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ, ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്‌പിയായിരുന്ന എ.വി.ജോര്‍ജിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജിന്റെ സസ്‌പെൻഷൻ മതിയാവില്ലെന്നും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ശ്യാമള പറഞ്ഞു.

അതേസമയം, ശ്രീജിത്തിന്റെ അമ്മ ശ്യാമള ശ്രീജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം പ്രാദേശിക നേതാക്കളുടെ ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് ശ്യാമള കുറ്റപ്പെടുത്തിയിരുന്നു.

Varappuzha Sreejith Varapuzha Av George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: