കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ സ്ഥിരീകരണം. വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളിൽ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.

എന്നാൽ അമ്പലപ്പറമ്പിൽ ഉണ്ടായ സംഘർഷത്തിൽ ശ്രീജിത്തിന് മർദ്ദനമേറ്റിരുന്നുവെന്നും അന്വേഷ സംഘം അറിയിച്ചു. അമ്പലത്തിൽവെച്ചുണ്ടായ കൂട്ട അടിക്കിടെ ശ്രീജിത്തിന് പരുക്കേറ്റിരുന്നുവെന്നും സുഹൃത്തുക്കളുടെ മൊഴി ഉണ്ട്. ശ്രീജിത്തിന്രെ മരണകാരണമായ പരുക്കുകൾ ഇവിടെ നിന്നാണോ പറ്റിയത് എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറൽ പോലീസ് മേധാവി എ.വി. ജോർജിന്‍റെ സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.

ശ്രീജിത്തിനെ വീട്ടിൽ നിന്ന് പിടികൂടുമ്പോൾ തന്നെ അവശനായിരുന്നുവെന്നും, ഇയാൾ മദ്യപിച്ചിരുന്നുവെന്നും കസ്റ്റഡിയിൽ എടുത്ത പൊലീസുകാർ നേരത്തെ മൊഴി നൽകിയിരുന്നു. വീട്ടിൽ എത്തിയതിന് ശേഷം മദ്യപിച്ച് അവശനായി കിടന്നിരുന്ന ശ്രീജിത്തിനെ ഏറെ പണിപ്പെട്ടാണ് വിളിച്ച് ഉണർത്തിയതെന്നും പൊലീസുകാരുടെ മൊഴി ഉണ്ട്.

ഇതിനിടെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം രൂ​പീ​ക​രി​ച്ചു. അ​ഞ്ച് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ർ​ദ​ന​മേ​റ്റ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ