scorecardresearch

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദർശിക്കും

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. പറവൂർ സിഐയും , വരാപ്പുഴ എസ്ഐയും അടക്കമുള്ളവരെ നാളെ ചോദ്യം ചെയ്യും.രണ്ട് ദിവസത്തിനുള്ളിൽ കേസിൽ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന.

ശ്രീജിത്തിന്റെ കസ്റ്റ‍ഡി മരണത്തിൽ പൊലീസിന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് മർദ്ദിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല.ഈ ചോദ്യത്തിനാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരം തേടുന്നത്. കൊച്ചിയിൽ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാരും ഫോറൻസിക് വിദഗ്ദരും കസ്റ്റഡിക്കാലത്ത് തന്നെയാണ് ശ്രീജിത്ത് ക്രൂര മർദനത്തിന് ഇരയായത് എന്ന നിഗമനത്തിൽ എത്തിചേർന്നിട്ടുണ്ട്.

പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദിപക് അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.അതേ സമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് ശ്രീജിത്തിന്റെ വീട്ടിൽ സന്ദർശനം നടത്തും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Varapuzha custody death actionn against more police officers is coming