Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ

പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ റൂറൽ ടാസ്‌ക് ഫോഴ്‌സാണ് ശ്രീജിത്തിനെ മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ മൂന്ന് പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന് കീഴിലെ റൂറൽ ടാസ്‌ക് ഫോഴ്സിലെ മൂന്ന് പേരാണ് കസ്റ്റഡിയിലായത്. മഫ്തിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

സന്തോഷ്, സുമേഷ്, ജിതിൻ എന്നീ ഉദ്യോഗസ്ഥരാണ് പിടിയിലായത്. കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ ശ്രീജിത്തിന് മർദനമേറ്റിരുന്നുവെന്നാണ് മൊഴിയുളളത്. ഇത് പരിഗണിച്ചാണ് മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ശ്രീജിത്തിന് പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റിരുന്നില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുളളത്.

സംഭവത്തിൽ സിഐയും എസ്ഐയും അടക്കമുളളവർക്ക് സസ്‌പെൻഷൻ നൽകിയിട്ടുണ്ട്. അതേസമയം ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ മർദിച്ചെന്ന വാദം തളളി. മിനിറ്റുകൾ മാത്രമാണ് ഇയാൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്നത്. പിടികൂടിയ ഉടൻ ഇയാളെ വരാപ്പുഴ പൊലീസിന് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Varapuzha custodial death case special investigation team took 3 rtf officers in custody

Next Story
പൊരുതാനുറച്ച് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സമരത്തെ നേരിടുമെന്ന് കെ.കെ.ശൈലജkk shylaja, cpm, health, nipah,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com