കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ പ്രതി ശോഭ ജോണിന് 18 വർഷം കഠിന തടവ്. തടവുശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം. കേണൽ ജയരാജൻ നായരെ 11 വർഷം കഠിന തടവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൊച്ചി വരാപ്പുഴയിൽ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടിൽവച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്തുവെന്നതാണ് ശോഭ ജോണിന് എതിരെയുള്ള കുറ്റം. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞ് വെച്ച് പീഡിപ്പിച്ചുവെന്നുമാണ് കേണല്‍ ജയരാജന്‍ നായർക്കെതിരെയുളള കുറ്റം.

കേസിൽ മറ്റ് അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, ഇരയായ പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, ഇവരുടെ ഭര്‍ത്താവ് അനില്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് വെറുതെ വിട്ടത്. ആകെ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഔരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ