Latest News

വരാപ്പുഴ കസറ്റഡിമരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ​ അറസ്റ്റിൽ

ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്

Varappuzha Custody Case, Varappuzha Custody Murder Case, Varappuzha Custody Murder Bribery

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി കേസിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. പറവൂർ സി ഐ ക്രിസ്പിൻ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപാണ് അറസ്റ്റിലായത്. പൊലീസ് കസറ്റഡിയിൽ ​കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് അവശനായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനാണ് 25000 രൂപ ആവശ്യപ്പെട്ടത്. പ്രദീപ് വഴി 15000രൂപ പൊലീസിന് നൽകി. എന്നാൽ ശ്രീജിത്ത് മരിച്ചതോടെ ഈ തുക പൊലീസ് തിരികെ നൽകുകയായിരുന്നു.

ഈ പ്രശ്നം കുടുംബം ഉയർത്തിക്കാട്ടിയ ഉടൻ തന്നെ പ്രദീപിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടിൽ നിന്ന് മൂന്ന് റൂറൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബാംഗങ്ങൾ ശ്രീജിത്ത് വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്. വെളളം ചോദിച്ച ശ്രീജിത്തിനെ അത് നൽകാൻ പോലും എസ്ഐ അനുവദിച്ചിരുന്നില്ല.

ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിലാണ് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Varappuzha custody murder policemen arrested on bribery

Next Story
വത്തിക്കാന്റെ ‘സർജിക്കൽ​ സ്ട്രൈക്ക്’, ശുദ്ധീകരണവുമായി മാർ ജേക്കബ് മാനത്തോട്ടത്ത്mar jacob manathodathu
The moderation of comments is automated and not cleared manually by malayalam.indianexpress.com