കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന കൈക്കൂലി ആരോപണത്തിൽ സിഐയുടെ ഡ്രൈവർക്ക് സസ്പെൻഷൻ. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തോട് 25000 രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

ആദ്യ ഗഡുവായി 15000 രൂപ സിഐയുടെ ഡ്രൈവർക്ക് ശ്രീജിത്തിന്റെ ബന്ധു വഴി കൈമാറിയെന്നാണ് ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചത്. ഈ ആരോപണവുമായി ബന്ധപ്പെട്ടാണ് സിഐയുടെ ഡ്രൈവർ പ്രദീപനെ സസ്പെന്റ് ചെയ്തത്.

ശ്രീജിത്തിനെ മോചിപ്പിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശേഷം ഈ പണം പൊലീസുകാർ തിരികെ നൽകിയെന്നാണ് വെളിപ്പെടുത്തൽ.

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പോ​ലീ​സു​കാ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ചേ​ർ​ത്തിട്ടുണ്ട്. വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ​കു​മാ​ർ, സു​നി​ൽ ബേ​ബി, ശ്രീ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പു​തി​യ​താ​യി പ്ര​തി​ പട്ടികയിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ​യും പ്ര​തി ചേ​ർ​ത്ത വി​വ​രം പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.