വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ മൂന്ന് പൊലീസുകാരെ റിമാന്റ് ചെയ്തു. ക​ള​മ​ശേ​രി എ ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉദ്യോഗസ്ഥരായ ജി​തി​ൻ​രാ​ജ്, സ​ന്തോ​ഷ് കുമാർ, സു​മേ​ഷ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ടാണ് പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യിൽ ഹാജരാക്കിയത്. സംഭവത്തിൽ തങ്ങളല്ല, വരാപ്പുഴ പൊലീസാണ് പ്രതികളെന്നും ഉന്നതരെ രക്ഷിക്കാൻ തങ്ങളെ കരുവാക്കുകയാണെന്നും മൂന്ന് പൊലീസുകാരും നേരത്തേ പറഞ്ഞിരുന്നു.

എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്‌സിലെ അംഗങ്ങളാണ് പിടിയിലായ മൂവരും. അതേസമയം കേസിൽ താഴേ തട്ടിലുളള ഉദ്യോഗസ്ഥരെ പിടികൂടി ഉന്നതരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ