കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എ.വി.ജോർജിനെ തിരിച്ചെടുത്തു. ഇന്റലിജൻസ് എസ്പിയായിട്ടാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.

വരാപ്പുഴ കസ്റ്റഡി കൊലപാതകം നടക്കുമ്പോൾ ജോർജ് ആലുവ റൂറൽ എസ്പിയായിരുന്നു. ജോർജ് രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. ഡിജിപിയുടെ അനുമതിയില്ലാതെ ഫോഴ്സ് രൂപീകരിച്ചുവെന്ന് കാണിച്ചായിരുന്നു ജോർജിനെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്ത് മരിച്ചെന്നാണ് കേസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ