കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ആലുവ റൂറൽ എസ്‌പി എ.വി.ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് ജോർജിനെ സ്ഥലം മാറ്റിയത്. രാഹുൽ ആർ.നായർക്കാണ് പകരം ചുമതല നൽകിയത്.

കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആലുവ റൂറൽ എസ്‌പിയുടെ ടൈഗർ ഫോഴ്സിലെ അംഗങ്ങളായിരുന്നു. ഇവരാണ് ശ്രീജിത്തിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. സംഘത്തിലെ മൂന്ന് അംഗങ്ങളെയും വരാപ്പുഴ എസ്‌ഐയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണവിധേയമായി ആലുവ എസ്‌പി എ.വി.ജോര്‍ജിനെ മാറ്റിനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് നിഗമനം.

അതേസമയം, ആലുവ റൂറല്‍ എസ്‌പിക്ക് കസ്റ്റഡിമരണത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ