കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐ ക്രിസ്റ്റിൻ സാം ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുന്നതിൽ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടി. സിഐ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിയാക്കണോ അതോ വകുപ്പ് തല നടപടി മതിയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയത്. കേസിൽ അറസ്റ്റിലായ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് നേരത്തെ കേസെടുത്തിരിക്കുന്നത്.
എന്നാൽ സി.ഐയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനാവില്ലെന്നും അന്യായ തടങ്കൽ, രേഖകളിൽ തിരിമറി എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാമെന്നുമാണ് നിയമോപദേശം ലഭിച്ചത്. സി.ഐയുടെ അറസ്റ്റ് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനത്തിലെത്തും.
അതേസമയം, ഗൃഹനാഥനെ മർദ്ദിച്ച കേസിൽ ശ്രീജിത്തിനെ പ്രതിയാക്കാൻ പോലീസ് പ്രചരിപ്പിച്ചത് വ്യാജമൊഴിയാണെന്ന് വ്യക്തമായി. വനീഷിന്റെ മൊഴി രേഖകളിൽ കണ്ടെത്തനായില്ല. മാധ്യമങ്ങളിലുടെ ഇത് നേരത്തെ പ്രചരിച്ചിരുന്നു.