കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പൊലീസ് കസ്റ്റഡിയിൽ ശ്രീ​ജി​ത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്ര​തി​ക​ളാ​യ റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ (ആ​ർ​ടി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജാ​മ്യം ലഭിച്ചു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്, ജി​തി​ൻ രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, അന്വേഷണ സംഘത്തെ സ്വാധീനിക്കരുത്, എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്, രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ പിടിയിലായ മൂവരും കഴിഞ്ഞ രണ്ട് മാസമായി ആലുവ സബ് ‌ജയിലിൽ വിചാരണ തടവുകാരായി കഴിയുകയായിരുന്നു. ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ല സെഷൻസ് കോടതിയും തളളിയിരുന്നു.

കേസിൽ നേരത്തെ വരാപ്പുഴ എസ്ഐയായിരുന്ന ജിഎസ് ദീപകിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവർ തങ്ങൾക്കും ജാമ്യം വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. വ​രാ​പ്പു​ഴ​യി​ൽ വാ​സു​ദേ​വ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.

എറണാകുളം റൂറൽ പൊലീസിന് കീഴിൽ റൂറൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത് എസ്‌പിയായിരുന്ന എവി ജോർജ്ജായിരുന്നു. പിന്നീട് ശ്രീജിത്തിന്റെ കേസിൽ പ്രതിസ്ഥാനത്തായതോടെ ആർടി‌എഫിനെ പിരിച്ചുവിട്ടിരുന്നു. കേസിൽ എവി ജോർജ്ജിനെ പ്രതി ചേർക്കാനാകില്ലെന്ന് ഇന്നലെ അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.