തിരുവനന്തപുരം: വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതി വനിതാ മതിൽ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ. കാസർഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോൾ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും.

Read More: വനിതാ മതിൽ: അറിയേണ്ടതെല്ലാം

സാംസ്‌കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലില്‍ അണിചേർന്നു. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി. തിരുവനന്തപുരം ജില്ലയിൽ 42 കിലോമീറ്ററാണ് വനിതാ മതിൽ നീണ്ടത്.

Read More: വനിതാ മതിലും കേരളത്തിലെ പെണ്ണവസ്ഥയും

കാസർഗോഡ് ടൗൺ സ്ക്വയറിൽനിന്നായിരുന്നു വനിതാ മതിലിന്റെ ആദ്യ കണ്ണി. മന്ത്രി കെ.കെ.ശൈലജയാണ് ആദ്യ കണ്ണി. 44 കിലോമീറ്ററാണ് കാസർഗോഡ് വനിതാ മതിൽ നീണ്ടത്.

Read More: ‘ഔദാര്യമല്ല, അവകാശമാണ് സ്വാതന്ത്ര്യം’; വനിതാ മതിലിന് പിന്തുണയേകി സോഷ്യൽ മീഡിയ

എറണാകുളം-തൃശ്ശൂർ അതിർത്തിയായ പൊങ്ങത്തുനിന്നും എറണാകുളം-ആലപ്പുഴ അതിർത്തിയായ അരൂർ വരെ 49 കിലോമീറ്ററാണ് വനിതാ മതിൽ ഉയർന്നത്. എറണാകുളത്ത് ആദ്യ കണ്ണിയായത് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ്. കോഴിക്കോട് ജില്ലയിൽ 76 കിലോമീറ്ററാണ് നീണ്ടത്.

Read More: പുതുവര്‍ഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവോ?

4.50 PM:

കൊച്ചിയിൽ പണിത വനിതാ മതിൽ

4.40 PM:

തൃശ്ശൂരിൽ വനിതാ മതിലിൽ പങ്കെടുക്കാൻ മാല പാർവ്വതി എത്തിയപ്പോൾ

4.30 PM:

കാസർഗോഡ് നിന്നുള്ള ദൃശ്യം

4.20 PM: പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഗൗരിയമ്മ വനിതാ മതിലിൽ പങ്കെടുത്തില്ല

4.13 PM: എല്ലാ ജില്ലകളിലും വനിതകളുടെ വൻപങ്കാളിത്തം. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വനിതാ മതിലിൽ അണിചേർന്നു

4.07 PM:

വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കാനായി റിമ കല്ലിങ്കലും ആഷിഖ് അബുവും കോഴിക്കോട് മുതലക്കുളത്ത് എത്തിയപ്പോൾ

4.05 PM: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത് വനിതകൾ പ്രതിജ്ഞയെടുത്തു. കാസർഗോഡ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

3.55 PM:

കണ്ണൂരിൽനിന്നുളള ദൃശ്യം. ഫൊട്ടോ: ആഷിഖ് റഫീഖ്

3.50 PM:

വനിതാ മതിലിൽ പങ്കെടുക്കാനായി അരുണ റോയ്, സുഭാഷിണി അലി, നടിമാരായ സീനത്ത്, ഉഷ എന്നിവർ എത്തിയപ്പോൾ

3.45 PM: വനിതാ മതിലിന്റെ ട്രെയൽ തുടങ്ങി. അൽപസമയത്തിനകം വനിതാ മതിലിന് തുടക്കമാകും

3.40 PM: വനിതാ മതിലിന് പിന്തുണ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലെ അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി മാല ചാർത്തി.

വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും തിരുവനന്തപുരം വെള്ളയമ്പലത്ത് എത്തിയപ്പോൾ. ഫൊട്ടോ: നിതിൻ

3.35 PM: വനിതാ മതിലിന്റെ ട്രയൽ 3.45 ന് നടക്കും

3.28 PM: വനിതാ മതിലിൽ ഭാഗമാകുന്ന വിദേശ വനിതകൾ. തിരുവനന്തപുരത്ത് നിന്നുള്ള ദൃശ്യം. ഫൊട്ടോ: നിതിൻ

3.23 PM: വനിതാ മതിലിൽ പങ്കെടുക്കാൻ പാർലമെന്റ് അംഗം പി.കെ.ശ്രീമതി കണ്ണൂരിൽ

3.20 PM:

(കോഴിക്കോട് മുതലക്കുളത്ത്നിന്നുളള ദൃശ്യം)

3.05 PM:

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എറണാകുളത്ത് വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

2.45 PM: വനിതാ മതിൽ കേരളത്തിന് വിനാശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗ്ഗീയ മതിൽ വിമോചനത്തിനുള്ളതല്ല, വിഭാഗീയതക്കുള്ളതാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തി നടത്തുന്ന പരിപാടി കേരളത്തിലാദ്യം. ഭൂരിപക്ഷം മതിലിനെതിരാണെന്ന് സർക്കാരിന് ബോധ്യപ്പെടും.

കോഴിക്കോട് മുതലക്കുളത്ത് വനിതാ മതിലിൽ പങ്കെടുക്കാനായി എത്തിയ സ്ത്രീകൾ. ഫൊട്ടോ: കിരൺ ഗംഗാധരൻ

2.20 PM: വനിതാ മതിലിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദൻ. പുരുഷാധിപത്യത്തിന്റെ കീഴിൽ കഴിയേണ്ടവരല്ല സ്ത്രീകളെന്നും വിഎസ്.

1.50 PM: എൻഎസ്എസ് നിലപാടിനൊപ്പം മുഴുവൻ പേരും പോകുമെന്ന തെറ്റിദ്ധാരണയില്ലെന്ന് തോമസ് ഐസക്. കേരളത്തിൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയം അനുവദിക്കില്ല. രമേശ് ചെന്നിത്തല ബിജെപി നിലപാടിനൊപ്പം പോയിരിക്കുന്നു.

1.40 PM:

വനിതാ മതിലിൽ പങ്കെടുക്കാൻ എത്തുന്നവർ

1.30 PM: പ്രതീക്ഷകൾക്കപ്പുറമുള്ള സ്ത്രീ മുന്നേറ്റമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും വ്യാജ പ്രചാരണങ്ങൾ സ്ത്രീ സമൂഹം തള്ളിക്കളയും.

1.10 PM: വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്‍റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളില്‍ മന്ത്രിമാര്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ.തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ്.

ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ (കാസർഗോഡ്)

ഇ.പി.ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി (കണ്ണൂര്‍)

ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ (കോഴിക്കോട്)

കെ.ടി.ജലീല്‍ (മലപ്പുറം)

എ.കെ.ബാലന്‍ (ഷൊര്‍ണൂര്‍), കെ.കൃഷ്ണന്‍ കുട്ടി (പട്ടാമ്പി)

സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ (തൃശ്ശൂര്‍)

എ.സി.മൊയ്തീന്‍ (എറണാകുളം), എം.എം.മണി (അങ്കമാലി)

പി.തിലോത്തമന്‍ (ചേര്‍ത്തല), ജി.സുധാകരന്‍ (ആലപ്പുഴ), കെ.രാജു (കായംകുളം)

ജെ.മേഴ്സിക്കുട്ടിയമ്മ (കൊല്ലം)

1.05 PM:

വനിതാ മതില്‍ കടന്നു പോകുന്ന റൂട്ട്

12.30 PM: ഗുരുവചനങ്ങൾ സാക്ഷാത്കരിക്കാനാണ് വനിതാ മതിലിൽ പങ്കെടുക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് പാർട്ടി പരിപാടിയല്ല. സർക്കാർ പരിപാടിയാണ്. എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

12.00 PM: വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. എൻഎസ്എസ് നേതൃത്വം മാത്രമേ വനിതാ മതിലിൽ നിന്ന് വിട്ടു നിൽക്കുന്നുള്ളൂ. അംഗങ്ങൾ മതിലിനൊപ്പമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ

11.30 AM: വനിതാ മതിൽ വർഗ്ഗീയതയ്ക്കെതിരായ മതിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് മതിലിനൊപ്പം നിൽക്കേണ്ടതായിരുന്നു. എൻഎസ്എസ് ഒരിക്കലും ആർഎസ്എസ്സിന്റെ ഭാഗമാകാൻ പാടില്ല. അവരുമായി ചർച്ചയ്ക്ക് തയ്യാറാണ്. ഒരു സമുദായ സംഘടനകളുമായും വൈരാഗ്യമില്ലെന്നും കോടിയേരി പറഞ്ഞു.

11.00 AM: വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍. എന്‍എസ്എസ് നേതൃത്വം നയം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷ

10.30 AM: സംഘാടക സമിതിയിലെ പ്രധാനിയായ വെള്ളാപ്പള്ളി നടേശനും എന്‍ഡിഎയിലുള്ള തുഷാറും സഹകരിക്കുമോ എന്നത് വ്യക്തമല്ല. വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്റെ ട്രയല്‍ ഉണ്ടായിരിക്കും.

10.00 AM: വനിതാ മതിൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.