ആലപ്പുഴ: വനിതാ മതിലിനെ എതിര്‍ത്ത സിപിഎം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയാണ് വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“വിഎസ് ഇപ്പോഴും സിപിഎം അംഗമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. സിപിഎമ്മും സിപിഐയും ഉൾപ്പെട്ട ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതിൽ നടക്കുന്നത്. വിഎസ് എടുത്തിട്ടുളള നിലപാട് ശരിയാണോയെന്ന് വിഎസിനോട് തന്നെ ചോദിക്കണം,” അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

ജാതി സംഘടനകളുമായുളള നവോത്ഥാനത്തിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിഎസ് പാർട്ടിക്ക് നൽകിയ കത്തിൽ പറഞ്ഞത്. കേന്ദ്രകമ്മിറ്റിക്കാണ് വിഎസ് ഇത് സംബന്ധിച്ച് കത്തയച്ചത്.

കേരളത്തിലെ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയമായും സംഘടനാപരമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജാതി സംഘടനകളുമായി ചേർന്നുളള വനിതാ മതിൽ വൈരുദ്ധ്യ നിലപാടാണ്. ആർഎസ്എസ്സിനെ എതിർക്കുകയും നായർ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. ഇത് ആത്മഹത്യാപരമാണെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ