ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതോടെയാണ് അന്വേഷണസംഘം തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്.
ആറ് വയസുകാരിയെ കൊലപ്പെടുത്തിയ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പെണ്‍കുഞ്ഞിന് മിഠായിയും പലഹാരവും നല്‍കിയായാണ് പീഡിപ്പിച്ചതെന്നാണ് പ്രതി അര്‍ജുന്റെ മൊഴി.
വണ്ടിപ്പെരിയാറിലെ കടകളില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും. കട ഉടമകളില്‍ നിന്ന് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടും.
ആറുവയസുകാരിയെ പോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തില്‍ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ജൂണ്‍ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്.
Also Read: ഇടുക്കിയിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; മൂന്ന് കൊല്ലം പീഡിപ്പിച്ചെന്ന് പ്രതിയുടെ മൊഴി