തൊടുപുഴ: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതി അർജുൻ മൂന്ന് വർഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനു മൊഴി നൽകി. മിഠായിയും ഭക്ഷ്യവസ്തുക്കളും നല്‍കിയാണ് പെണ്‍കുട്ടിയോട് അടുത്തതെന്ന് പ്രതി വെളിപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു അർജുൻ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
കഴിഞ്ഞ മാസം 30നാണ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയുള്ള അപകടമരണം എന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ആറുവയസുകാരി കടുത്ത പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തുകയായിരുന്നു.
Read Also: മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; ശകാരിച്ചതിൽ വിഷമമില്ലെന്ന് വിദ്യാർഥി
തുടര്‍ന്ന് അയൽവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അർജുൻ പൊലീസ് പിടിയിലായത്. കൊലപാതക ദിവസം അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി. അനക്കമില്ലാതെ കിടന്ന കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറിൽ കുട്ടിയെ കെട്ടി തൂക്കുകയായിരുന്നു. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.