വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ വീണ്ടും സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. അര്ജുന് നേരെ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്.
ചുരക്കുളം എസ്റ്റേറ്റില്‍ എത്തിച്ചപ്പോഴാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിക്ക് നേരെ ആക്രമണമുണ്ടായത്. ഒരാള്‍ അര്‍ജുനെ മര്‍ദിക്കുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
അര്‍ജുനെ തെളിവെടുപ്പിന് എത്തിക്കുമെന്നതറിഞ്ഞ് വലിയ ജനക്കൂട്ടം രാവിലെ മുതല്‍ എസ്റ്റേറ്റിന്റെ പരിസരത്തുണ്ടായിരുന്നു. പൊലീസ് വളരെയധികം ബുദ്ധിമുട്ടിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഡമ്മി ഉപയോഗിച്ച് കെട്ടിത്തൂക്കിയതും, ജനലിലൂടെ രക്ഷപ്പെട്ടതുമെല്ലാം അര്ജുനെക്കൊണ്ടു തന്നെ പുനരാവിഷ്കരിപ്പിച്ചു. ചൊവ്വാഴ്ച പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
Also Read: വണ്ടിപ്പെരിയാര്‍ കേസ്: കുട്ടിയെ പീഡിപ്പിച്ചത് മിഠായി നല്കി; കൂടുതല്‍ തെളിവിനായി പൊലീസ്