തിരുവനന്തപുരം -കാസര്‍കോട് വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ചെയര്‍ കാറിന് 1590 രൂപ. എക്‌സിക്യുട്ടീവ് കോച്ചിന് കാസര്‍കോട്ടേക്ക് 2880 രൂപയാണ്. രാവിലെ 8നാണ് ബുക്കിങ് ആരംഭിച്ചത്. ഐആര്‍ടിസിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
നിരക്കുകള്‍ യഥാക്രമം ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് കാര്‍ എന്നിങ്ങനെ അറിയാം കൊല്ലം 435, 820, കോട്ടയം 555, 1,075, എറണാകുളം നോര്‍ത്ത് 765, 1,420, തൃശൂര്‍ 880, 1,650, ഷൊര്‍ണൂര്‍ 950, 1,775, കോഴിക്കോട് 1,090, 2,060, കണ്ണൂര്‍ 1,260, 2,415, കാസര്‍കോട് 1,590, 2,880
ആകെ എട്ട് സ്റ്റോപ്പുകളാണ് വന്ദേ ഭാരതിനുള്ളത്. രാവിലെ 5.20-നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. കാസര്‍ഗോഡ് ഉച്ചതിരിഞ്ഞ് 1.25-നെത്തും. എട്ട് മണിക്കൂറും അഞ്ച് മിനുറ്റുമാണ് യാത്രയ്ക്ക് എടുക്കുന്ന സമയം. കാസര്‍ഗോഡ് നിന്ന് 2.30-നാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 10.35-ന് ട്രെയിന്‍ തലസ്ഥാനത്ത് എത്തും.
തിരുവനന്തപുരം-കാസര്‍ഗോഡ്: ട്രെയിന്‍ നമ്പര്‍ 20634
(എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ മൂന്ന് മിനുറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ട് മിനുറ്റുമാണ് ട്രെയിന്‍ നിര്‍ത്തിയിടുന്നത്)
തിരുവനന്തപുരം: 5.20 AM
കൊല്ലം: 6.07 AM
കോട്ടയം: 7.25 AM
എറണാകുളം ടൗണ്‍: 8.17 AM
തൃശൂര്‍: 9.22 / 9.24 AM
ഷൊര്‍ണൂര്‍: 10.02 AM
കോഴിക്കോട്: 11.03 AM
കണ്ണൂര്‍: 12.03 PM
കാസര്‍ഗോഡ്: 1.25 PM
കാസര്‍ഗോഡ്-തിരുവനന്തപുരം: ട്രെയിന്‍ നമ്പര്‍ 20633
കാസര്‍ഗോഡ്: 2.30 PM
കണ്ണൂര്‍: 3.28 PM
കോഴിക്കോട്: 4.28 PM
ഷൊര്‍ണൂര്‍: 5.28 PM
തൃശൂര്‍: 6.03 PM
എറണാകുളം: 7.05 PM
കോട്ടയം: 8.00 PM
കൊല്ലം: 9.18 PM
തിരുവനന്തപുരം: 10.35 PM