തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചു. പ്രതിഷേധത്തിനൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിവസം ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഡന്‍ പ്രഖ്യാപിച്ചിരുന്നു.
ആകെ എട്ട് സ്റ്റോപ്പുകളാണ് വന്ദേ ഭാരതിനുള്ളത്. രാവിലെ 5.20-നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. കാസര്‍ഗോഡ് ഉച്ചതിരിഞ്ഞ് 1.25-നെത്തും. എട്ട് മണിക്കൂറും അഞ്ച് മിനുറ്റുമാണ് യാത്രയ്ക്ക് എടുക്കുന്ന സമയം. കാസര്‍ഗോഡ് നിന്ന് 2.30-നാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 10.35-ന് ട്രെയിന്‍ തലസ്ഥാനത്ത് എത്തും.
തിരുവനന്തപുരം-കാസർഗോഡ്: ട്രെയിൻ നമ്പർ 20634
(എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ മൂന്ന് മിനുറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ട് മിനുറ്റുമാണ് ട്രെയിന്‍ നിര്‍ത്തിയിടുന്നത്)
- തിരുവനന്തപുരം: 5.20 AM
- കൊല്ലം: 6.07 AM
- കോട്ടയം: 7.25 AM
- എറണാകുളം ടൗൺ: 8.17 AM
- തൃശൂർ: 9.22 / 9.24 AM
- ഷൊർണൂർ: 10.02 AM
- കോഴിക്കോട്: 11.03 AM
- കണ്ണൂർ: 12.03 PM
- കാസർഗോഡ്: 1.25 PM
കാസർഗോഡ്-തിരുവനന്തപുരം: ട്രെയിൻ നമ്പർ 20633
- കാസർഗോഡ്: 2.30 PM
- കണ്ണൂർ: 3.28 PM
- കോഴിക്കോട്: 4.28 PM
- ഷൊർണൂർ: 5.28 PM
- തൃശൂർ: 6.03 PM
- എറണാകുളം: 7.05 PM
- കോട്ടയം: 8.00 PM
- കൊല്ലം: 9.18 PM
- തിരുവനന്തപുരം: 10.35 PM