തലശേരി: വാഹനാപകടത്തിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തലശ്ശേരി ആറാം മൈലിൽ വച്ചാണ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തലശ്ശേരി കൂത്ത്പറമ്പ് റോഡില്‍ ആറാം മൈലില്‍ വെച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഹൈവേ പെടോള് സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്. തില്ലങ്കേരിയുടെ ബൊലേറോ കാറാണ് അപകടത്തില്‍ പെട്ടത്.
വാഹനം തലകീഴായി മറിഞ്ഞെങ്കിലും വത്സൻ തില്ലങ്കേരിയുടെ പരുക്ക് ഗുതരമല്ലെന്നാണ് വിവരം. സി.റ്റി സ്കാന്‍ എടുത്തതില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗണ്‍മാനും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വേഗത്തില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡിൽ നിന്നും വാഹനം നീക്കം ചെയ്തു. കതിരൂർ പൊലീസും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് തില്ലങ്കേരി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ കാര്യപരിപാടികളില്‍ മാറ്റം വരുത്തി.