scorecardresearch

വള്ളിക്കുന്ന് കൊലപാതകം: മകൻ രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്; പ്രതിയെ തിരിച്ചറിഞ്ഞു

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രദേശിക നേതൃത്വം ആരോപിച്ചു

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രദേശിക നേതൃത്വം ആരോപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vallikkunn Murder, വള്ളിക്കുന്ന് കൊലപാതകം, Kerala Latest News, കേരള വാര്‍ത്തകള്‍, Malayalam News, Crime News, ക്രൈം വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെ 15 വയസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Advertisment

അതേസമയം അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല എന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 'സ്കൂളില്‍ എസ്എഫ്ഐയില്‍ ഉണ്ടായിരിക്കാം, പക്ഷെ സജീവ പ്രവര്‍ത്തകനല്ല. ഒരു പ്രശ്നത്തിനും പോകാറില്ല,' പിതാവ് പറഞ്ഞു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരന്‍ അനന്തു പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അനന്തുവും സഞ്ജയ് ദത്തും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാണ് കൊലയിലേക്ക് വഴിവച്ചതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. പ്രദേശത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More: കോവിഡ് വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന്

Advertisment

സിപിഎമ്മിന്റെ ആരോപണത്തിന് പിന്നാലെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും സംഘര്‍ഷത്തിനിടെ പരുക്കേറ്റിട്ടുണ്ട്.

Crime Cpm Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: