കൊച്ചി: പ്രണയദിനത്തിൽ സദാചാര ഗുണ്ടായിസത്തിനെതിരെ വ്യത്യസ്ത മാർച്ചുമായി എറണാകുളം ലോ കോളേജ് വിദ്യാർത്ഥികൾ. സെന്റ് തെരേസാസ് കോളേജിലേക്ക് പ്രണയാഭ്യർത്ഥനയുമായി വിദ്യാർത്ഥികൾ നടത്താനിരുന്ന റാലി പൊലീസ് തടഞ്ഞു. അതേസമയം, ഒരു കോളേജിലേക്കും മാർച്ച് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
പ്രതിഷേധം പൊലീസ് തടഞ്ഞതോടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങാനിരുന്ന ഗേറ്റിൽ പൊലീസ് നിലയുറപ്പിച്ചതോടെ അവർക്ക് പുറത്തിറങ്ങാനായില്ല.
(വിഡിയോ കടപ്പാട്: മാതൃഭൂമി)
റാലി നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. പൊലീസിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയ പ്രിൻസിപ്പിലിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.