scorecardresearch

വാളയാറിലെ സഹോദരിമാരുടെ മരണം: കേസിൽ നാല് പ്രതികൾ, പൊലീസ് കുറ്റപത്രം സമർപ്പിച്ചു

രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Student suicide attempt, Student attempt suicide in Sri vellappalli nadesan college of engineering, ആർഷ്, വെള്ളാപ്പള്ളി എഞ്ചിനീയറിംഗ് കോളേജ്, കായംകുളം വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം

പാലക്കാട് :∙ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ രണ്ടു സഹോദരിമാർ മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43), അയൽവാസിയും ട്യൂഷൻ അധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരാണു പ്രതികൾ. രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Advertisment

ജനുവരി 13 നാണ് ഇവിടെ കൃതിക (12), ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  സഹോദരി ശരണ്യ(ഒൻപത്)യെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. കൃതിക ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു. കൃതിക മരിച്ച് 52 ദിവസങ്ങൾക്ക് ശേഷമാണ് ശരണ്യ മരിച്ചത്.

ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും അഭിപ്രായമുയർന്നപ്പോഴാണ് പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ചയായത്.

ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണ തൊഴിലാളികളാണ്. അവർ പണി കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുമ്പാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ച നിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുന്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു.

Advertisment
Valayar Issue Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: