തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. കൊലപാതകമെന്ന് സ്ഥിഥീകരിക്കാൻ മതിയായ തെളിവുകളില്ല എന്നാണ് പൊലീസ് പറയുന്നത്. മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് സ്ഥിഥീകരിക്കുന്നത്. ഫോറൻസിക് പരിശോന ഫലം പുറത്ത് വന്നാൽ മാത്രമെ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയുകയുള്ളു എന്നും പാലക്കാട് ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും അയൽക്കാരുമായ 4 പേർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ കുട്ടികളുടെ മരണത്തിൽ ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നെതിനുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ജനുവരി 13 നാണ് ഇവിടെ കൃതിക (12), ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  സഹോദരി ശരണ്യ(ഒൻപത്)യെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. കൃതിക ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു. കൃതിക മരിച്ച് 52 ദിവസങ്ങൾക്ക് ശേഷമാണ് ശരണ്യ മരിച്ചത്.

ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും അഭിപ്രായമുയർന്നപ്പോഴാണ് പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ചയായത്.

ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണ തൊഴിലാളികളാണ്. അവർ പണി കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുമ്പാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ച നിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുന്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ