വാളയാർ കേസ്: സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു

അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു

പാലക്കാട്: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ സംഘം കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച ഷെഡിന്റെ സ്കെച്ചും സിബിഐ തയാറാക്കും.

“സിബിഐ സംഘം നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. ഷെഡ് കാണണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ഓഫീസിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കേസ് നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നു,” പെണ്‍കുട്ടികളുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് സ്പെഷൽ ക്രൈം വിഭാഗം എസ്‌പി സി.ബി.രാമനാഥൻ, ഡിവൈഎസ്‌പി ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. ഏപ്രില്‍ 22 ന് മുൻ എസ്‌പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കുട്ടികളുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

Also Read: മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Valayar children case cbi collected statement of mothers

Next Story
സ്വർണക്കടത്ത്: ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരാകുംGold Smuggling Case
The moderation of comments is automated and not cleared manually by malayalam.indianexpress.com