Latest News

വാളയാർ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല നിരാഹാരം സമരം ഇന്നു മുതൽ

ആക്ഷൻ കമ്മിറ്റിക്ക് പുറമെ മറ്റു രാഷ്ട്രീയ സംഘടനകളും വാളയാർ വിഷയത്തിൽ സമരം ശക്തമാക്കുകയാണ്

valayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്ന് നിരാഹാര സമരം ആരംഭിക്കും. രാവിലെ പത്തുമണിയോടെയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ആക്ഷൻ കമ്മിറ്റിക്ക് പുറമെ മറ്റു രാഷ്ട്രീയ സംഘടനകളും വാളയാർ വിഷയത്തിൽ സമരം ശക്തമാക്കുകയാണ്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഏകദിന ഉപവാസ സമരം നടത്തുന്നുണ്ട്. ചൊവ്വാഴ്ച പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം.

കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കുന്ന വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നിരുന്നു, പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ പറയുന്നത്. പ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നും ശരിയായ തെളിവുകളില്ലാത്ത കേസിൽ ക്രിമിനൽ ശിക്ഷ നടപ്പാക്കാൻ സാധിക്കില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.

കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ല. പ്രകൃതിവിരുദ്ധ പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സ്വകാര്യഭാഗത്തെ മുറിവുകൾ അണുബാധ മൂലമാകാമെന്നാണ് ഡോക്ടർ പറയുന്നത്. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Valayar case action committee starts hunger strike demanding cbi probe

Next Story
യുഎപിഎ കരിനിയമം, കേസ് പുനഃപരിശോധിക്കണം: എം.എ.ബേബിMA Baby
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express