കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍പോലും എഴുത്തുകാര്‍ ഭയക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് പറഞ്ഞു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗന്‍സിലിന്റെ ജന സംസ്കൃതി ദക്ഷിണേന്ത്യന്‍ സാംസ്കാരികോത്സവത്തില്‍ നടന്ന സെമിനാറില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം മുഹമ്മദ് ബഷീര്‍ പ്രേമലേഖനത്തില് ആകാശ മിഠായി എന്ന് പേരിട്ടത് ഇന്നിലേക്കുള്ള ഒരു സൂചനയാണ്. സര്‍ഗ്ഗാത്മകതയില്ലാത്ത സമൂഹത്തിന്റെ ഭാവി അടിമത്തമാണ്. രാഷ്ട്രീയ ബോധവും സര്ഗ്ഗാത്മകതയുമില്ലാത്ത സമൂഹം നാളെ അടിമചന്തയിലേക്ക് നമ്മെ വില്‍ക്കും. രണ്ടുതരം വായനയാണുള്ളത് ജീവനുള്ള വായനയും, മരിച്ച വായനയും. ജീവനുള്ള വായനക്കാര്‍ സഹജീവികളോട് വായനയുടെ രാഷ്ട്രീയം പ്രകടിപ്പിക്കും. മരിച്ച വായനക്കാര്‍ വായനയ്ക്ക് ശേഷം പുസ്തകം മടക്കി വെക്കുന്നവരാണെന്നും വൈശാഖന് പറഞ്ഞു.
സെമിനാര്‍ പി. കരുണാകരന് എം. പി. ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, റഹ്മത്ത് തരീക്കരെ, ഡോ. എ.എം. ശ്രീധരന് രവീന്ദ്രന് കൊടക്കാട്, ടി.എ. ഷാഫി എന്നിവർ പ്രസംഗിച്ചു.
ദക്ഷിണേന്ത്യൻ സാംസ്കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ ഉണ്ണികൃഷ്ണപ്പിള്ള ഉത്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു . കെ.എം. അബ്ദുല്‍ റഹ്മാന്, ഉമേശ് സാലിയന്‍, ടി.കെ. രാജന്, പി ജി അള്ളിനാഗരാജ് ,മൈം രമേശ് മൈസൂർ , അഡ്വ പി അപ്പുക്കുട്ടൻ, രവീന്ദ്രന് രാവണേശ്വരം, സി.എല്‍. ഹമീദ്,എൻ എസ് വിനോദ് , വിനോദ് കുമാര്‍ പെരുമ്പള, എ.കെ. ശശിധരന് എന്നിവർ സംസാരിച്ചു.