‘വൈഗയുടെ കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യത’; സനു മോഹൻ കുറ്റം സമ്മതിച്ചെന്ന് റിപ്പോർട്ട്

സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ലെന്ന് പിതാവ്

police, sanu mohan, പൊലീസ്, സനു മോഹൻ, vaiga death vaiga, വൈഗ, വൈഗയുടെ മരണം, ie malayalam

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ പിതാവ് സനു മോഹനെ(40) പൊലീസ് കൊച്ചിയിലെത്തിച്ചു. ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനു മോഹനെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്.

സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നു സനു മോഹൻ മൊഴി നൽകിയെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താന്‍ മരിച്ചാൽ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഉത്തര കർണാടകയിലെ കാർവാറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. 

ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

മാർച്ച് 20നാണ് സനു മോഹനെയും മകൾ വൈഗയെയും (13) കാണാതായത്. അടുത്ത ദിവസം മകൾ വൈഗയുടെ മൃതദേഹം കൊച്ചിയിലെ മുട്ടാർ പുഴയിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് സനു മോഹനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഇയാൾ കർണാടകയിലെ കൊല്ലൂരിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും കൊച്ചിയിൽനിന്ന് അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ കണ്ടത്താൻ കഴിയാതിരുന്നതോടെ കേരള പൊലീസ് കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്നു കർണാടക പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ നിന്ന് സനു മോഹനെ കണ്ടെത്തിയത്. ഇയാളെ കർണാടക പൊലീസ് കേരള പൊലീസിന് കൈമാറി.

നേരത്തെ തമിഴ്നാട് കേന്ദ്രീകരിച്ചും സനു മോഹന് വേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലൂർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vaigas death sanu mohan is brought to kochi

Next Story
തൃശൂർ പൂരം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express