സനു മോഹനെ തെളിവെടുപ്പിന് കൊണ്ടുപോകും; ഭാര്യയോടൊപ്പമിരുത്തി ചോദ്യം ചെയ്യും

ആദ്യം ഭാര്യയെ തനിച്ചിരുത്തിയും പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യാനാണ് തീരുമാനം

police, sanu mohan, പൊലീസ്, സനു മോഹൻ, vaiga death vaiga, വൈഗ, വൈഗയുടെ മരണം, ie malayalam

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇയാളെ ഇന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പു നടത്തും. വൈഗയെ എറിഞ്ഞ മുട്ടാര്‍ പുഴയിലും സനുമോഹനെ തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രാഥമിക മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടി സനുമോഹനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.

സനുമോഹനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ സനുമോഹന്റെ ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ഭാര്യയെ തനിച്ചിരുത്തിയും പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും.

ഇയാളുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും പൊലീസ് പറഞ്ഞു. സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വൈഗയുടെ പിതാവ് സനു മോഹനെ കഴിഞ്ഞ ദിവസം 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ തൃക്കാക്കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടിരുന്നു.

വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് ഇന്നലെ സനു മോഹന്‍ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയിൽ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vaiga murder case sanu mohan will be taken to collect evidence

Next Story
സംസ്ഥാനത്ത് രാത്രികാല കർഫ്യൂ തുടങ്ങിcovid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com