Latest News

വാഗമണിൽ തൂക്കുപാലം തകർന്ന് അപകടം, 10 ലധികം പേർക്ക് പരുക്ക്

സൺഡേ സ്കൂളിൽനിന്നുളള അധ്യാപകരും വിദ്യാർത്ഥികളുമാണ് അപകടത്തിൽപ്പെട്ടത്

വാഗമൺ: വാഗമൺ ആത്മഹത്യാമുനമ്പിൽ കയർകൊണ്ടുളള തൂക്കുപാലം തകർന്ന് അപകടമുണ്ടായി. അങ്കമാലിക്കടുത്തെ ചുള്ളി സെന്റ് ജോർജ് ദേവാലയത്തിലെ സൺഡേ സ്കൂളിൽനിന്നുളള അധ്യാപകരും വിദ്യാർത്ഥികളുമാണ് അപകടത്തിൽപ്പെട്ടത്. 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ ഈരാറ്റുപേട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വാഗമണിൽ 25 പേരടങ്ങുന്ന സംഘമാണ് വിനോദ യാത്രയ്ക്കെത്തിയത്. ഒരേ സമയം മൂന്നുപേർക്ക് കയറാവുന്ന റോപ്‌വേയിൽ പരിധിയിൽ അധികം ആളുകൾ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട ഒരു കന്യാസ്ത്രീയുടെ കാലിന് പരുക്കുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vagamon ropeway accident in idukki

Next Story
കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല: കോൺഗ്രസ്Ramesh Chennithala,രമേശ് ചെന്നിത്തല, Pinarayi Vijayan,പിണറായി വിജയന്‍, Pinarayi Chennithala, CPM, Congress, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com