‘വടക്കന്‍ വലിയ നേതാവല്ല’; മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

”വടക്കന്‍? നോ, നോ, വടക്കന്‍ വലിയ നേതാവല്ല” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍

Tom Vadakan, ടോം വടക്കന്‍, Rahul Gandhi, രാഹുല്‍ ഗാന്ധി, Tom Vadakan BJP, ടോം വടക്കന്‍ ബിജെപി, congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടേം വടക്കന്‍ വലിയ നേതാവല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം. ”വടക്കന്‍? നോ, നോ, വടക്കന്‍ വലിയ നേതാവല്ല” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. കോണ്‍ഗ്രസിലിരിക്കെ സോണിയയുടെ അടുത്ത ആളായിരുന്നു വടക്കന്‍ എന്നിരിക്കെയാണ് രാഹുലിന്റെ പ്രതികരണം.

Read More: ‘ആരാ ഈ ടോം?’; വടക്കനെ അറിയില്ലെന്ന് ചെന്നിത്തല

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് അറിയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് നടക്കുന്ന വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണ് നിലവിലുള്ളതെന്ന വിമര്‍ശനവും ടോം വടക്കന്‍ ഉന്നയിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

Read Also: ‘ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനം പറഞ്ഞു കേട്ടിട്ടില്ല’; ടോം വടക്കനെതിരെ മുല്ലപ്പളളി
പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടാണ് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് എടുത്ത നിലപാട് നിരാശജനകമാണെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചെന്നും ടോം വടക്കന്‍ പറഞ്ഞു. ബിജെപിയില്‍ സ്വീകരിച്ചതിന് മോദിക്കും അമിത് ഷായ്ക്കും ടോം വടക്കന്‍ നന്ദി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vadakkan is not a big leader says rahul

Next Story
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com