കോഴിക്കോട്: വടകരയിൽ യുവമോർച്ച നേതാവ് വി.കെ.നിധിന്റെ വീടിനുനേരെ ബോംബേറ്. സ്റ്റീൽ ബോംബ് ആക്രമണത്തിൽ വീടിന്റെ മുൻഭാഗം തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

അതിനിടെ, പയ്യോളിയിൽ സിപിഎം നേതാവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. സിപിഎം ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് 20 ഓളം പേരെത്തി വീട് അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞീക്കുന്നും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ