scorecardresearch

കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; വടകര ഡിവൈഎസ്‌പി എ. ഉമേഷിന് സസ്പെൻഷൻ

ഡിവൈഎസ്‌പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ‌ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു

ഡിവൈഎസ്‌പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ‌ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു

author-image
WebDesk
New Update
Dysp Umeh

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ, ആരോപണ വിധേയനായ വടകര ഡിവൈഎസ്‌പി എ. ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്‌പി ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. 

Advertisment

ഡിവൈഎസ്‌പിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉമേഷിന്റെ ഭാഗത്തു നിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോർട്ട്. 

Also Read: ഇനി രാജ് ഭവൻ ഇല്ല പകരം ലോക് ഭവൻ; സംസ്ഥാനത്ത് നാളെ വിജ്ഞാപനം ഇറക്കും

അടുത്തിടെ ജീവനൊടുക്കിയ ചെര്‍പ്പുളശ്ശരി സിഐ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരെ ഗുരുതര ആരോപണം ഉയർന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ ആരോപണം. ഉമോഷ് 2014-ല്‍ വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്തായിരുന്നു സംഭവം.

Advertisment

Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശം. ഇതിനു പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തി ഉമേഷ് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്കിയിരുന്നു. ഇതോടെ പാലക്കാട് എസ്‌പി തുടർനടപടികളിലേക്ക് കടക്കുകയായിരുന്നു.

Read More:ഡിറ്റ് വ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം, സംസ്ഥാനത്തും മഴ തുടരും

Suspended Dysp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: