വടകരയിൽ സിപിഐഎം ഓഫീസിനു നേരെ ആക്രമണം; ഒളവണ്ണയിലെ അക്രമത്തിൽ പ്രതിഷേധിച്ച് ഇടത് ഹർത്താൽ

ചെറുവണ്ണൂർ ഓഫീസിൽ ആക്രമണം ഉണ്ടായെന്നാരോപിച്ച് ബേപ്പൂർ നിയജക മണ്ഡലത്തിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

kannur, violence, bjp, harthal

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിപിഐഎം ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ ഇടതുമുന്നണി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഇന്നലെ എകെജി ഭവനിൽ ഉണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ ബിജെപിയുടെ ഓഫിസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായിരുന്നു. ബിജെപിയുടെ ചെറുവണ്ണൂർ ഓഫീസിൽ ആക്രമണം ഉണ്ടായെന്നാരോപിച്ച് ബേപ്പൂർ നിയജക മണ്ഡലത്തിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vadakara cpim office attacked harthal in olavanna

Next Story
യെച്ചൂരിക്കെതിരായ അക്രമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ ആരംഭിച്ചുErnakulam District, Harthal in ernakulam, Muslim ekopana samithi, hadiya case, ഹാദിയ കേസ്, മുസ്ലിം ഏകോപന സമിതി
The moderation of comments is automated and not cleared manually by malayalam.indianexpress.com