തൃശ്ശൂര്‍: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്. പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാൽ ഇവരെ കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന. നുണപരിശോധന ഫലം കോടതിക്കും പോലീസിനും കൈമാറി.

എന്നാൽ ഇതിനിടെ പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പോലീസ് അറിയിച്ചു. പരാതിക്കാരായ വീട്ടമ്മയും, ഭർത്താവും യാതോരു വിധത്തിലും ഇപ്പോൾ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. യുവതിയെ രണ്ടു വര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

എന്നാല്‍ ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക തന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പരാതിക്കാര്‍ സഹകരിക്കാന്‍ തയ്യാറാകാത്തതു കൊണ്ടു തന്നെ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാകും കേസ് കോടതിയിലെത്തുമ്പോള്‍ പോലീസ് സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ