Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

വാക്സിൻ നയത്തിൽ മാറ്റമുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

സംഭരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടും മെഡിക്കൽ കോർപ്പറേഷനോടും കോടതി നിർദേശിച്ചു

covid, covid vaccine, ie malayalam

കൊച്ചി: വാക്സിൻ നയത്തിൽ മാറ്റമുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ നയം ഈ മാസം 21 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി. വാക്സിൻ നയം ചോദ്യം ചെയ്തും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.

ഒരു കോടി ഡോസ് വാക്സിൻ വാങ്ങുന്നതിന് കേരളം സമർപ്പിച്ച ടെൻഡർ ഈ മാസം പത്തിനു മാത്രമേ നിർമാതാക്കൾ തുറക്കൂയെന്നും മറ്റു സംസ്ഥാനങ്ങൾ സമർപ്പിച്ച ടെൻഡറുകളിലും തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മെഡിക്കൽ കോർപറേഷൻ അറിയിച്ചു. സംഭരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടും മെഡിക്കൽ കോർപ്പറേഷനോടും കോടതി നിർദേശിച്ചു. ഹർജികൾ മറ്റന്നാൾ പരിഗണിക്കും.

Read More: എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രി

രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്രം വാക്സിൻ നേരിട്ടു വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vaccine strategy changed central govt in high court

Next Story
ഫ്ലാറ്റിൽ യുവതിക്ക് പീഡനം: ജാമ്യാപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com