തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സ്റ്റോക്ക് തീര്‍ന്നതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്സിന് ലഭ്യമാകില്ല.
150 ഓളം വരുന്ന സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരിക്കും ഇന്ന് കുത്തിവയ്പ്പ് നടക്കുക. വാക്സിന്റെ പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള് ലഭിച്ചിട്ടില്ല.
കേരളത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വാക്സിനേഷനും മന്ദഗതിയിലായിരിക്കുന്നത്. മുന്നാം തരംഗം മുന്നില്‍ നില്‍ക്കെ രാജ്യത്തെ വാക്സിനേഷന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. അടുത്ത മാസം സംസ്ഥാനത്തിന് 60 ലക്ഷം വാക്സിന് ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്സിന് നല്കാന് സാധിച്ചു. 45 വയസിന് മുകളിലുള്ളവരിൽ 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
Also Read: Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം