/indian-express-malayalam/media/media_files/2025/08/01/kerala-story-2025-08-01-20-47-15.jpg)
ചിത്രം: ഫേസ്ബുക്ക്
കേരളത്തെ മോശമായി ചിത്രീകരിച്ചുവെന്നും സംഘപരിവാർ അജണ്ടയെന്നും വ്യാപക ആക്ഷേപം നേരിട്ട 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് ലഭിച്ച ദേശിയ പുരസ്കാരം മറ്റു പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നവുന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇത് കലയോടുള്ള നീതിയല്ലെന്നും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശിയ പുരസ്കാരം സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള ചിലച്ചിത്ര പ്രവർത്തകരെ ആശംസിച്ച് പങ്കുവച്ച കുറിപ്പിനൊപ്പമായിരുന്നു മന്ത്രിയുടെ വിമർശനം. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് കേരള സ്റ്റോറിയിലൂടെ സംവിധായകൻ സുദീപ്തോ സെൻ സ്വന്തമാക്കിയത്.
Also Read: ദേശീയ പുരസ്കാര നിറവിൽ ഉള്ളൊഴുക്ക്; മികച്ച മലയാള ചിത്രം
കുറിപ്പിന്റെ പൂർണരൂപം
"ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട്. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു.
Also Read: ദേശിയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി മികച്ച നടി
എന്നാൽ, ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്ന ഒരു കാര്യമുണ്ട്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ല," മന്ത്രി കുറിച്ചു.
Read More: കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ നാളെ വിധി; എതിർപ്പുമായി ഛത്തീസ്ഗഡ് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.