കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട വടവട സ്വദേശി അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് വി ശിവന്‍കുട്ടി. വട്ടവടയില്‍ അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി നാട്ടുകാരോടൊത്ത് സെല്‍ഫി എടുത്തതാണ് ശിവന്‍കുട്ടി വിമര്‍ശിച്ചത്. നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുമ്പോള്‍ സുരേഷ് ഗോപി കോപ്രായം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയയിലും സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിട്ടുണ്ട്.

വി ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,

ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ.

ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ,മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.

അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്.സെൽഫി എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.
എന്ത് കൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയർത്തുന്നത്.അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ