തിരുവനന്തപുരം: എലപ്പുളളി പഞ്ചായത്തിൽ ബിയർ ഉൽപ്പാദനത്തിന് അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ സി പി എം നേതാവും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വി. എസ് അച്യുതാനന്ദൻ രംഗത്ത്.
കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്കാര കമ്മീഷൻ ചെയര്മാന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് ആശങ്കാജനകമാണ്.
പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്ന് വിഎസ് പറഞ്ഞു.