ന്യൂഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ മോ​ദി ത​രം​ഗം ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ധാ​ര​ണ​യി​ല്ലാ​ത്ത​താ​വാം ഇ​തി​നു കാ​ര​ണ​മെ​ന്നും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

കേരളത്തിലെ ബിജെപിയിൽ ഇപ്പോൾ അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി നടത്താറില്ല. പാർട്ടിയിൽ പുതിയ ഒരു അധികാരകേന്ദ്രമായി താൻ പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ശൈ​ലി സി​പി​എം ആ​ദ്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​കാ​ല​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ വ​ധി​ക്കാ​ൻ വ​രെ ശ്ര​മം ന​ട​ന്നെ​ന്നും സി​പി​എം ഈ ​ശൈ​ലി അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ കൊ​ല​പാ​തക രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി ഉ​ണ്ടാ​വൂ എ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

Read More: നരേന്ദ്രമോദി മന്ത്രിസഭയില്‍ വി മുരളീധരന്‍ സഹമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

ശ​ബ​രി​മ​ല വി​ഷ​യം കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ന​ൽ​കി. എ​ന്നാ​ൽ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ അ​തു​മാ​ത്രം പോ​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ അത്യന്തം സസ്പെന്‍സ് നിറഞ്ഞ അന്തരീക്ഷമായിരുന്നു. എംപിമാരുടെ വസതിയായ സ്വര്‍ണ ജയന്തി അപ്പാര്‍ട്ട്മെന്റില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു വി.മുരളീധരന്‍. മൂന്ന് മണിയോടെ മന്ത്രി പദത്തിന്റെ ആദ്യ സൂചനകളെത്തി. 3.30യോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലേക്ക് ക്ഷണവും നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.