കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ ബിജെപി പ്രവര്‍ത്തകര്‍ വലിച്ച് താഴെ ഇടുമെന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. സര്‍ക്കാരിനെ ബിജെപി വലിച്ച് താഴെ ഇടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം തളളി ബിജെപി നേതാവും എംപിയുമായ വി.മുരളീധരന്‍ രംഗത്തെത്തി. പരിഭാഷപ്പെടുത്തിയതില്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹം പരിഭാഷകനല്ല, ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് മുരളീധരന്‍ പരിഹസിച്ചു. ‘അദ്ദേഹത്തിന് രാഷ്ട്രീയമായി പ്രതികരിക്കാനുളള അവകാശമുണ്ട്. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു,’ മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്നായിരുന്നു വി.മുരളീധരന്റെ പരിഭാഷ. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചു താഴെയിടുമെന്നല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. മുരളീധരന് പരിഭാഷയില്‍ പിഴവുപറ്റിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

ഹിന്ദു വിശ്വാസങ്ങളെ ചൂതാടാന്‍ സിപിഎം സർക്കാരിനെ അനുവദിക്കില്ല; അമിത് ഷായുടെ മുന്നറിയിപ്പ്

അതേസമയം, ബിജെപി ദേശീയ നേതാക്കൾ കേരളത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പരിപാടികളിലും പ്രസംഗം തർജമ ചെയ്യുന്ന വി.മുരളീധരനെ കണ്ണന്താനത്തിന്‍റെ ഈ പ്രസ്താവന ചൊടിപ്പിച്ചു. അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്നാണ് കേ​ന്ദ്ര വി​നോ​ദ സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം മാധ്യമങ്ങളോട് വിശദീകരിച്ചത്.

ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും അ​ഭി​പ്രാ​യം പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ഇ​തി​നെ ഏ​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ സ​ര്‍ക്കാരോ എ​തി​ര്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​സ​ര്‍ക്കാ​ര്‍ താ​ഴെ​പ്പോ​കും എ​ന്നാ​ണ്​ അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത് സ​ർ​ക്കാ​രിനെ മ​റി​ച്ചി​ടാ​ന്‍ ആ ​ത​ടി മ​തി​യാ​കി​ല്ല, ആ ​ത​ടി​ക്ക് വെ​ള്ളം കൂ​ടു​ത​ലാ​ണ്​​ എ​ന്നി​ങ്ങ​നെ​യാ​ണ്. ഇ​ത്​ മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ര്‍ന്ന ഭാ​ഷ​യാ​ണോ​യെ​ന്നും ക​ണ്ണ​ന്താ​നം ചോ​ദി​ച്ചിരുന്നു. അമിത് ഷായെ തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.

തര്‍ജ്ജമയില്‍ ‘കുടുങ്ങി’ അമിത് ഷായും; വാക്കില്‍ ‘തെന്നി വീഴുന്നത്’ പതിവാക്കി ബിജെപി

‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തിപരമായ അധിക്ഷേപമാണ്. തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അമിത് ഷാ ആരാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നയിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരത്തില്‍ എന്തെങ്കിലും ആയിക്കോട്ടെ. വെളളമോ രക്തമോ എന്തെങ്കിലും ആയിക്കൊളളട്ടെ. അദ്ദേഹം ബുദ്ധി ഉപയോഗിച്ച് ഇവിടെ ബിജെപിയെ അധികാരത്തിലെത്തിച്ച ആളാണ്. ഞങ്ങള്‍ക്ക് മസിലുണ്ടെന്ന് പറയുന്നത് തെറ്റാണ്,’ കണ്ണന്താനം പറഞ്ഞു.

‘ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെ ഇടുമെന്നാണ് അമിത് ഷാ പറഞ്ഞത്. തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് പറഞ്ഞത്.,’ കണ്ണന്താനം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.